കൊച്ചി : നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ പരാമര്‍ശിക്കുന്ന 36 ലക്ഷംരൂപയുടെ ആഡംബര കാര്‍ വിവാദത്തിലായതിന് പിന്നാല...
കൊച്ചി : നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ പരാമര്‍ശിക്കുന്ന 36 ലക്ഷംരൂപയുടെ ആഡംബര കാര്‍ വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്.
സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നോക്കിയാല്‍ അറിയാം എം എല്‍ എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നു. അത് വില്‍ക്കുകയാണ് ചെയ്തതെന്ന് സ്വരാജ് പറഞ്ഞു. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യയാണ് വാങ്ങിയത്.
ഇടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടില്‍ ആര്‍ക്കും വായ്പ എടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്, സ്വരാജ് പറഞ്ഞു.
സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോള്‍ ഞാന്‍ ഭാര്യയോടു പറയാം, അത്രേയുള്ളൂവെന്നു അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ കടന്നുവരുന്ന വഴികളിലെല്ലാം കാണാന്‍ കഴിയുമെന്നും സ്വരാജ് പറഞ്ഞു. എവിടെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിച്ചാലും ആ സ്വീകരണ കേന്ദ്രത്തില്‍നിന്ന് കാണാവുന്ന ദൂരത്തില്‍ ലൈഫ് പദ്ധതിയിലെ ഒരു വീട് എങ്കിലും കാണും.
പവര്‍കട്ടില്ലാത്ത കേരളം സാധ്യമായതോടെ വൈദ്യുതി ഉപയോഗിക്കുന്ന സകലരും ആ മാറ്റം അനുഭവിക്കുന്നുണ്ട്. അതെല്ലാം ഈ നേട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടണമെന്നുള്ള അഭിപ്രായത്തിലേക്ക് അവരെ നയിക്കുന്നുമുണ്ട്. അതെല്ലാം എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Social Media, M Swaraj, Election
COMMENTS