കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകിയെന്ന വാക്ക് എങ്ങനെയാ...
കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമ വിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്. നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നല്‍കുന്നതില്‍ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.
എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. സംവിധായകര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് നിങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവില്‍ നല്‍കിയ കാരണങ്ങള്‍ക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
Key Words: Janaki State Of Keraka, Kerala High Court, Censor Board
COMMENTS