ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് മേഘാലയിലേക്ക് മധുവിധു ആഘോഷത്തിന് പോയ നവദമ്പതികളിലെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് മേഘാലയിലേക്ക് മധുവിധു ആഘോഷത്തിന് പോയ നവദമ്പതികളിലെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജാ രഘുവംശിയെ ഭാര്യ സോനത്തിന്റെ നിര്‍ദേശ പ്രകാരം കാമുകന്‍ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകശേഷം രാജാ രഘുവംശിയുടെ ഫോണില്‍ നിന്ന് സോനം ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായി ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. പോലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
കൊലപാതകത്തിന് മുന്‍പ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭര്‍ത്താവിന്റെ മാതാവുമായി സോനം ഫോണില്‍ സംസാരിച്ചിരുന്നു. ഇത്രയും ദുര്‍ഘടമായ സ്ഥലത്തേക്ക് എന്തിനാണ് പോകുന്നതെന്ന് ഭര്‍തൃമാതാവ് ചോദിച്ചിരുന്നു. എന്നാല്‍ പോയിട്ട് വന്നതിന് ശേഷം കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു സോനം മറുപടി നല്‍കിയത്. മാതാവിന്റെ മൊഴി എടുത്തപ്പോഴായിരുന്നു ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
പിടിയിലായ കൊലയാളികള്‍ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പിടിയിലായവര്‍ സോനയുടെ ആണ്‍ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ദിവസം കൊലയാളികളില്‍ രണ്ട് പേര്‍ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളാണ് കൃത്യം നടത്തിയത്. മറ്റൊരാള്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു.
കൊലയാളികള്‍ കൈയില്‍ കരുതിയ ആയുധം ഉപയോഗിച്ച് രാജാ രഘുവംശിയെ ആക്രമിക്കുകയായിരുന്നു. അയാളെ കൊല്ലുമെന്ന് സോനം തന്നെ ആക്രോശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൊലപാതകം നടത്തി മലയിടുക്കിലേക്ക് തള്ളിയിട്ടത്. പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം മേഘാലയിലേക്ക് പോലീസ് കൊണ്ടുപോയി.
വിവാഹത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ മേയ് 20-നാണ് നവദമ്പതികൾ മധുവിധു ആഘോഷത്തിന് മേഘാലയിലേക്ക് പുറപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതാകുന്നത്. പിന്നീട് ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Key Words: Honey Moon Murder, Sonam, Murder
COMMENTS