കൊച്ചി : ജാനകി എന്ന സിനിമയുടെ വിവാദത്തില്‍ ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ നിലപാട് അറിയിച്ചു. ജാനകി എന്ന പേര് മത, ജാതി, വംശ കാര്...
കൊച്ചി : ജാനകി എന്ന സിനിമയുടെ വിവാദത്തില്‍ ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ നിലപാട് അറിയിച്ചു. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന് സിനിമ നിര്‍മാതാക്കള്‍ക്ക് ഷോകോസ് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങള്‍ തലപ്പൊക്കിയത്. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ സിനിമ സംഘടനകള്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്താനും തീരുമാനിച്ചു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി കോടതിയില്‍നിന്നും ചോദ്യങ്ങളുയര്‍ത്തി.
എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങള്‍ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അര്‍ഥവും സീത എന്നാണ്. രാം ലഖന്‍ എന്ന പേരില്‍ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.
മതപരമായ വിഷയമാണെന്ന് സെന്‍സര്‍ ബോര്‍ഡ് ആവര്‍ത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാല്‍ പ്രശ്‌നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് ചോദിച്ചു.
Key Words: High Court, Jaanaki Movie, Censor Board, Suresh Gopi
COMMENTS