മുല്ലപ്പെരിയാർ അണക്കെട്ട് 12 മണിക്ക് തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ ജലനിരപ്പ് 136.20 അടിയായി...
മുല്ലപ്പെരിയാർ അണക്കെട്ട് 12 മണിക്ക് തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ ജലനിരപ്പ് 136.20 അടിയായി.
സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാവും ഉയർത്തുക. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.
പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.
ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Key Words: Heavy Rain, Mullaperiyar Dam Open
COMMENTS