Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില ഉയര്‍ന്ന നിലയില്‍. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 74,120 രൂപയും ഗ്രാമിന് 9,265 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 7,600 രൂപയിലെത്തി.
കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 118 രൂപയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ വ്യത്യാസങ്ങളുമാണ് സ്വര്‍ണ്ണവിലയെ ബാധിക്കുന്നത്. ഇറാന്‍ - ഇസ്രായേല്‍ യുദ്ധവും സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.
Keywords: Gold rate, Today, Increase, Kerala
COMMENTS