Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71,560 രൂപയും ഗ്രാമിന് 8945 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 1500 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്.
രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ സ്വര്‍ണ്ണവിലയെ കാര്യമായി ബാധിക്കുന്നവയാണ്.
അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ വര്‍ദ്ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 7340 രൂപയാണ്. വെള്ളിയുടെ വിലയിലും നേരിയ വര്‍ദ്ധനവുണ്ട്. വെള്ളിക്ക് രണ്ടു രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 115 രൂപയാണ്.
Keywords: Gold rate today in Kerala, Decrease, Silver
COMMENTS