Gold price today
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടാകുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 72,560 രൂപയും ഗ്രാമിന് 9,070 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ്ണ വിലയിലും നേരിയ ഇടിവുണ്ടായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,440 രൂപയായി. ചൊവ്വാഴ്ച സ്വര്‍ണ്ണ വില രണ്ടു പ്രാവശ്യം കുറഞ്ഞിരുന്നു. രാവിലെയും വൈകിട്ടുമായി പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കുറഞ്ഞത്.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഗ്രാമിന് 165 രൂപയുടെയും പവന് 1,320 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല.
Keywords: Gold price, Decrease, Slight, Today
COMMENTS