Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്നു വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 72,800 രൂപയും ഗ്രാമിന് 9,100 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണവില ഗ്രാമിന് 65 രൂപ വര്‍ദ്ധിച്ച് 7,465 രൂപയായി.
നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ മുതല്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കാന്‍ തുടങ്ങിയത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 113 രൂപയാണ് വെള്ളി വില. ഓഹരി വിപണിയിലെ വ്യത്യാസങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ്ണവിലയെ ബാധിക്കുന്നത്.
Keywords: Gold price, Today, Increase, Silver
COMMENTS