ആലപ്പുഴ : വിവാദമായ കഞ്ചാവ് കേസില്‍ നിന്നും യു പ്രതിഭ എം എല്‍ എ യുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. യ...
ആലപ്പുഴ : വിവാദമായ കഞ്ചാവ് കേസില്‍ നിന്നും യു പ്രതിഭ എം എല്‍ എ യുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. യു പ്രതിഭയുടെ മകന്‍ കനിവിനെ ഒന്‍പതാം പ്രതിയായി ആദ്യം എഫ് ഐ ആര്‍ ഇട്ട കേസിലാണ് കനിവ് ഉള്‍പ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം നല്‍കിയത്. കേസില്‍ ഇപ്പോള്‍ രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്‌സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയിലെ പാലത്തിന് സമീപത്തുനിന്നും യു പ്രതിഭ എം എല്‍ എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസും എടുത്തും. സംഭവം വാര്‍ത്തയായതോടെ മകനെതിരെ കേസെടുത്തത് വ്യാജ വാര്‍ത്തയെന്നായിരുന്നു യു പ്രതിഭ എംഎല്‍എ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാല്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടിരുന്നു.
എന്നാല്‍ എഫ് ഐ ആര്‍ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടര്‍ന്ന് എക്‌സൈസിനെതിരെ പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മാത്രവുമല്ല എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതോടെ ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
Key Words: Ganja Case , Chargesheet, U Pratibha MLA
COMMENTS