ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളാവർത്തിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. 'ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പ് പുറത്തിറക്കുന്നത് ച...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളാവർത്തിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. 'ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പ് പുറത്തിറക്കുന്നത് ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന മാർഗമല്ല. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
'മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം. പോളിങ് ബൂത്തുകളിലെ വൈകിട്ടത്തെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നേരത്തെ രാഹുലിൻ്റെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിയമവിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്.
വസ്തുതകൾ വ്യക്തമാക്കി കോൺഗ്രസിന് മുമ്പും മറുപടി നൽകിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇ വസ്തുതകളെല്ലാം പൂർണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Key Words: Rahul Gandhi, Election Commission
COMMENTS