Feud between teachers: Slander spread about female student, teacher at at Raja Ravi Varma Girls School, Kilimanoor suspended
തിരുവനന്തപുരം: കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരേ അപവാദ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.
സ്‌കൂളിലെ ഹിന്ദി അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍ കുട്ടിയുടെ നിര്‍ദേശ പ്രകാരം സസ്പെന്റ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് വിദ്യാര്‍ഥിനി ബലിയാടായത്. എതിരാളിയായ അധ്യാപകന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് നിമിത്തം കുട്ടി പഠനം നിറുത്തിയിരുന്നു.
അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തിരുന്നു. ഇതിനെക്കുറിച്ചാണ് അദ്ധ്യാപിക വ്യാജ പ്രചരണം നടത്തിയത്.
സ്‌കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലും കുട്ടിയുടെ പേരു പറഞ്ഞു അദ്ധ്യാപിക അധിക്ഷേപിച്ചു. പൊലീസിലും സിഡബ്ല്യൂസിയിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം പറയുന്നു. സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ പ്രചാരണം വ്യാജമാണെന്നു തെളിഞ്ഞിരുന്നു.
അദ്ധ്യാപകനുമായി പരിചയം പോലുമില്ലെന്നും വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചാരണം വന്നതോടെ നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ടി വന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
വിഷയം അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. താഴെയുള്ള ഉദ്യോഗസ്ഥര്‍ അനങ്ങാത്തതുകൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Summary: Feud between teachers: Slander spread about female student, teacher at at Raja Ravi Varma Girls School, Kilimanoor suspended. The sick student had taken a leave of absence for four months. The teacher spread false propaganda about this.
COMMENTS