FEFKA takes legal action against producer Sandra Thomas
കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അപമാനിച്ചെന്ന വിഷയത്തില്‍ നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും കേസ് നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
Keywords: Sandra Thomas, FEFKA, Case, Court
COMMENTS