ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷത്തിന് അയവില്ലാതെ പുതിയ തലങ്ങളിലേക്ക് കടന്നതോടെ റഷ്യന്‍ നയതന്ത്രജ്ഞരുടെ കുടുംബങ്ങള്‍ ഇസ്രായേലില്‍ നിന്ന് മ...
ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷത്തിന് അയവില്ലാതെ പുതിയ തലങ്ങളിലേക്ക് കടന്നതോടെ റഷ്യന്‍ നയതന്ത്രജ്ഞരുടെ കുടുംബങ്ങള്‍ ഇസ്രായേലില്‍ നിന്ന് മാറിത്താമസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം ആറാം ദിവസത്തേക്ക് എത്തിയതോടെ സുരക്ഷിത സ്ഥാനങ്ങള്‍ തേടി, റഷ്യന്‍ നയതന്ത്രജ്ഞരുടെ കുടുംബങ്ങള്‍ ഇസ്രായേല്‍ വിട്ടുപോയെന്നാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി വിക്ടോറോവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
'എംബസി ജീവനക്കാരുടെ ഭാര്യമാരും കുട്ടികളും ചൊവ്വാഴ്ച ഈജിപ്ത് വഴി അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങിയെന്നാണ് വിക്ടോറോവ് പറഞ്ഞത്.
Key Words: Russian Diplomats, Israel
COMMENTS