ന്യൂഡല്‍ഹി : തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 12 ഓളം പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. 26 ഓളം പേര്‍ക്ക...
ന്യൂഡല്‍ഹി : തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 12 ഓളം പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. 26 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവിടുമെന്ന് ശങ്കറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു.
ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
COMMENTS