ന്യൂഡൽഹി: ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലെ ഒരു സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്...
ന്യൂഡൽഹി: ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലെ ഒരു സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിദ്യാര്‍ത്ഥിയാണെന്ന് കരുതപ്പെടുന്ന പ്രതി ആത്മഹത്യ ചെയ്തതായും മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തിയതായും ഓസ്ട്രിയന്‍ സ്റ്റേറ്റ് മീഡിയയായ ഒആര്‍എഫിനെ ഉദ്ധരിച്ചുകൊണ്ട് യുകെ ആസ്ഥാനമായുള്ള ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളിനുള്ളില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ നഗരത്തില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്.
Key Words: Shooting And Killing, School, Austrian , Graz
COMMENTS