കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസ് കൊല കേസിലെ പ്രതിക്ക് പുതിയ അഭിഭാഷകനായി. ഹൈക്കോടതി ...
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസ് കൊല കേസിലെ പ്രതിക്ക് പുതിയ അഭിഭാഷകനായി. ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ്. റാൽഫ് ആണ് പ്രതിയുടെ പുതിയ അഭിഭാഷകൻ. കഴിഞ്ഞ ദിവസം 10/06/2025-ന് നടന്ന ഹിയറിംഗിൽ പ്രതിയുടെ പുതിയ അഭിഭാഷകൻ വിചാരണ കോടതിയിൽ ഹാജരായി.
പ്രതിയ്ക്ക് വേണ്ടി ഹാജറായികൊണ്ടിരുന്ന ആളൂർ, മനു എന്നിവർ മരിച്ചതിന് പിന്നാലെ വിചാരണ നടപടികൾ തടസ്സപ്പെട്ടിരുന്നു. പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ കൂടുതൽ സമയം പ്രതിയ്ക്ക് അനുവദിക്കുവാൻ പാടില്ലെന്നും ഇതിനെ പ്രോസിക്യൂഷനെ കൊണ്ട് എതിർക്കണമെന്നും ആവിശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറലിന് നൽകിയ പരാതി പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ റ്റി.എ. ഷാജി കൊല്ലം ജില്ലാ ഗവണ്മെന്റ് പ്ലീഡറിന് കൈമാറിയിരുന്നു. വരുന്ന 21-ന് കേസ് വീണ്ടും പരിഗണിക്കും.
Key Words: Dr. Vandana Das Murder Case
COMMENTS