തിരുവനന്തപുരം : സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മണ്ണെണ...
തിരുവനന്തപുരം : സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നുവെന്നും ഇന്നലെ ഈ ആശങ്കകൾ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും.
റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനിൽ പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.
മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.
Key Words: Ration Kerosene
COMMENTS