നിലമ്പൂര്‍ : വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്...
നിലമ്പൂര്‍ : വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്.
അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണെന്നാണ് സി പി എം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.
പി വി അന്‍വര്‍ പിടിക്കുക യു ഡി എഫ് വോട്ടുകളായിരിക്കുമെന്നും സി പി എം കണക്ക് കൂട്ടുന്നു. അന്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലെന്നും സി പി എം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.
ഇന്ന് നിലമ്പൂരിലായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെല്ലാം യോഗത്തിനെത്തിയിരുന്നു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരുന്നു യോഗം പ്രധാനമായും വിലയിരുത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Key Words: CPM State Secretariat, M Swaraj, Nilambur by-election
COMMENTS