തിരുവനന്തപുരം : നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ കേസ്. മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്...
തിരുവനന്തപുരം : നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ കേസ്. മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്കൊണ്ടു പോകലിന് കേസെടുത്തത്. മകള്‍ ദിയ കൃഷ്ണയും കേസില്‍ പ്രതിയാണ്.
രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവര്‍ന്നതിന് മൂന്ന് വനിതാ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികള്‍ കവര്‍ന്നെന്ന് ഈ കേസിലെ എഫ് ഐ ആറില്‍ പറയുന്നു. ഇതിലെ പരാതിക്കാരന്‍ ജി കൃഷ്ണകുമാര്‍ തന്നെയാണ്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നും ക്യൂആര്‍ കോഡ് മാറ്റി 2024 മുതല്‍ തട്ടിപ്പ് നടത്തിയെന്നുമാണ് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലുള്ളത്. കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്‍കിയ വ്യാജ കൗണ്ടര്‍ കേസാണിതെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
Key Words: Case, BJP, Actor G Krishnakumar , Complaint, Diya Krishna
COMMENTS