Cargo ship caught fire
കോഴിക്കോട്: കേരള തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ ഹെയ് ലൈന്‍സ് എന്ന ഫീഡര്‍ ഷിപ്പിലാണ് അപകടമുണ്ടായത്. കപ്പല്‍ സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
തീപിടുത്തത്തിനു പിന്നാലെ കപ്പലില്‍ പൊട്ടിത്തെറികളുമുണ്ടായി. തീരത്തു നിന്നും 120 കിലോമീറ്റര്‍ ബേപ്പൂര്‍ - അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു.
650 ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് സൂചന. കപ്പലില്‍ നാല്‍പ്പതോളം ജീവനക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ 18 പേരോളം കടലില്‍ ചാടിയതായാണ് വിവരം. 22 പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. നേവി സംഘം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Cargo ship, Fire, Kozhikode, 650 containers
COMMENTS