കൊച്ചി : കേരളത്തിന്റെ പുറംകടലില്‍ അപകടത്തില്‍പ്പെട്ട് കത്തിയമരുന്ന വാന്‍ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്...
കൊച്ചി : കേരളത്തിന്റെ പുറംകടലില്‍ അപകടത്തില്‍പ്പെട്ട് കത്തിയമരുന്ന വാന്‍ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോളം ആഘാതം ഉണ്ടാക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും തീരദേശത്തെ കടല്‍വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു തുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍നിന്നു കടല്‍വെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
അതേസമയം, കപ്പലിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാര്‍ഡിന്റെ മൂന്നു കപ്പലുകള്‍ തുടര്‍ച്ചയായി വെളളമൊഴിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന ഓയിലും മറ്റൊരു ഭീഷണിയാണ്. എങ്കിലും തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു.
Key Words: Cargo Ship Fire, Kerala coast, Seawater Samples test
COMMENTS