കോഴിക്കോട് : നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ...
കോഴിക്കോട് : നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം.
ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടി വരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണം. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുവെന്ന് പി എം എ സലാം പറഞ്ഞു.
ബലിപെരുന്നാളിന്റെ സര്‍ക്കാര്‍ അവധി ശനിയാഴ്ചത്തേക്ക് മാറ്റി ഇന്നാണ് ഉത്തരവിറക്കിയത്. ബലിപെരുന്നാള്‍ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി.
Key Words: Bakrid, Holiday, Muslim League, PMA Salam
COMMENTS