തിരുവനന്തപുരം : ഭാരതാംബചിത്ര വിവാദം വീണ്ടും കൊഴുക്കുന്നു. രാജ്ഭവനില്‍ ഇന്ന് നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മന്ത്...
തിരുവനന്തപുരം : ഭാരതാംബചിത്ര വിവാദം വീണ്ടും കൊഴുക്കുന്നു. രാജ്ഭവനില്‍ ഇന്ന് നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് മുന്നില്‍ത്തന്നെ പ്രതിഷേധം അറിയിച്ചുവെന്നും ഗവര്‍ണര്‍ ഒന്നും മിണ്ടിയില്ലെന്നും ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നുവെന്നും ഇത് കേരളത്തിന്റെ പ്രതിഷേധമാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഗവര്‍ണ്ണറെ മന്ത്രി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
Key Words: Bharatamba Photo Controversy , Raj Bhavan, V Shivankutty
COMMENTS