നിലമ്പൂര്‍ : നിലമ്പൂരില്‍ ചരിത്രമെഴുതി ആര്യാടന്‍ ഷൗക്കത്ത്. ഉപ തെരഞ്ഞെടുപ്പില്‍ 11432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ചരിത്രമെഴുതിയത്...
നിലമ്പൂര്‍ : നിലമ്പൂരില്‍ ചരിത്രമെഴുതി ആര്യാടന്‍ ഷൗക്കത്ത്. ഉപ തെരഞ്ഞെടുപ്പില്‍ 11432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ചരിത്രമെഴുതിയത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുന്നത്. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലമാണ് ഇനി മകന്റെ ഊഴത്തിന് കാത്തിരിക്കുന്നത്.
അതേസമയം, ഉപതിരഞ്ഞെടുപ്പിന്റെ കാരണക്കാരനായ പി.വി അന്‍വര്‍ നേടിയത് 20000 ഓളം വോട്ടുകള്‍.
വോട്ടിംഗ് നില
ആര്യാടന്‍ ഷൗക്കത്ത് - 76493
എം സ്വരാജ് - 650 61
പി വി അന്‍വര്‍ - 19946
ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എല്‍ ഡി എഫ് കാണുന്നതെന്നും നാടിന്റെ വികസനവും, ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'' ഞങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളും, ബോധ്യപ്പെടുത്തേണ്ടവ ബോധ്യപ്പെടുത്തും. ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ പ്രതിഫലനമാണെന്ന് പറയാന്‍ സാധിക്കില്ല. എല്‍ ഡി എഫിന്റെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചു എന്ന് കരുതുന്നില്ല''.
ബാക്കി കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും കറകളഞ്ഞ മതനിരപേക്ഷതയാണ് ഞങ്ങള്‍ മുന്നോട്ടു വച്ചതെന്നും ഇതില്‍ പിശകുണ്ട് എന്ന് ഇപ്പോഴും കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വര്‍ഗീയവാദിയുടെയും പിന്തുണ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു.
Key Words: Aryadan Shaukat, Nilambur By Election, M. Swaraj's
COMMENTS