എറണാകുളം: എറണാകുളം കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. കൊച്ചി കതൃക്കടവ് തമ്മനം റോഡിലെ ഇടശേ...
എറണാകുളം: എറണാകുളം കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. കൊച്ചി കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയം ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്.
ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.
യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.തുടർന്ന് യുവതിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെയാണ് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി പൊലീസ് നിര്‍ത്തിവെപ്പിച്ചു .
ബാർ ഹോട്ടലില്‍ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. നോർത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്.
Key Words: Argument, DJ party, Hotel, Stabbed
COMMENTS