കൊച്ചി : ദീര്‍ഘകാലമായി കേരളത്തിലെ ജനങ്ങള്‍ കാത്തിരുന്ന അങ്കമാലി-ശബരിമല റെയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകുംഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ...
കൊച്ചി : ദീര്‍ഘകാലമായി കേരളത്തിലെ ജനങ്ങള്‍ കാത്തിരുന്ന അങ്കമാലി-ശബരിമല റെയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകുംഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ദ സംഘം ജൂലൈയില്‍ കേരളത്തിലെത്തും
കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രി വി. അബ്ദു റഹിമാന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും.
എത്രയും പെട്ടെന്ന് റെയില്‍ പാത പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയില്‍പാതയ്ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. രണ്ടാമതായി റെയില്‍വേയുടെ മൂന്നും നാലും പാതകള്‍ നിര്‍മിക്കാനാണ് മുന്‍ഗണന കൊടുക്കുന്നത്. അതിനായുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും കേന്ദ്ര റയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജനം ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതില്‍ കേരള സര്‍ക്കാരിനു അഭിമാനമുണ്ടെന്നും കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
Key Words:Angamaly-Sabarimala Rail Line, Railway Expert Team
COMMENTS