ബംഗളൂരു : തൊഴില്‍ സമയം കൂട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി കുറഞ്ഞ ജോലി സമയം 10 മണിക്കൂറാനാ...
ബംഗളൂരു : തൊഴില്‍ സമയം കൂട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി കുറഞ്ഞ ജോലി സമയം 10 മണിക്കൂറാനാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പരമാവധി ഒമ്പത് മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമത്തില്‍ ഭേദഗതി വരുത്തി 10 മണിക്കൂറാക്കാനാണ് നീക്കം. നേരത്തെ എട്ട് മണിക്കൂറായിരുന്നു കുറഞ്ഞ തൊഴില്‍ സമയം. പിന്നീടത് ഒമ്പത് മണിക്കൂറാക്കിയിരുന്നു. അതില്‍ വീണ്ടും വര്‍ധന വരുത്താനാണ് ഒരുങ്ങുന്നത്.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും വേണ്ടിയാണ് ഈ ആലോചന എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. 2023ഓടെ ആന്ധ്രപ്രദേശിനെ 120 ബില്യണ്‍ ഡോളര്‍ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.
Key Words: Andhra Pradesh, Minimum Working Hours
COMMENTS