Airspace closed by Iran was opened only to Indian evacuation planes. About a thousand Indian students stranded in conflict-affected Iranian cities
ന്യൂഡല്‍ഹി: ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി ഇന്ത്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കു മാത്രമായി തുറന്നു. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ത്യയിലേക്കു തിരിക്കുന്നത്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ വിമാനം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11:00 മണിക്ക് എത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, ഒന്ന് രാവിലെയും മറ്റൊന്ന് വൈകുന്നേരവുമായി.
ഇസ്രായേലി, ഇറാനിയന്‍ സേനകള്‍ പരസ്പരം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക വ്യോമ ഇടനാഴി അനുവദിച്ചിട്ടുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ശമിക്കുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍, ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷന്‍ സിന്ധു' ആരംഭിച്ചതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം ടെഹ്റാനിലെ ഇന്ത്യന്‍ മിഷന്‍ തേടിയിരുന്നു.
വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയംപ്രസ്താവനയില്‍ പറഞ്ഞു. നാലായിരത്തിലധികം ഇന്ത്യക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ട്, അവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്.
വടക്കന്‍ ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് ചൊവ്വാഴ്ച അര്‍മേനിയയിലേക്ക് സുരക്ഷിതമായി കടത്തിയെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇറാനിലെയും അര്‍മേനിയയിലെയും ഇന്ത്യന്‍ മിഷനുകളുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അര്‍മേനിയന്‍ തലസ്ഥാനമായ യെരേവനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്തിട്ടുണ്ട്.
Summary: Airspace closed by Iran was opened only to Indian evacuation planes. About a thousand Indian students stranded in conflict-affected Iranian cities have returned to India as part of the government's emergency evacuation plan, Operation Sindhu.
COMMENTS