Air India Ahamedabad plane crash
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ദ്ധര്‍ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെത്തിയ സംഘം വൈകാതെ അപകടസ്ഥലം സന്ദര്‍ശിക്കും.
നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം യു.എസ് നിര്‍മ്മിതമായതിനാലാണ് യു.എസ് രാജ്യാന്തര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ സമാന്തര അന്വേഷണം ആരംഭിച്ചത്.
അതേസമയം അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ (സിവിആര്‍) കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Keywords: Plane crash, Air India, Ahamedabad, International agencies
COMMENTS