ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യത. അതേ സമയം മരണം 294 ആയെന്ന് അന്താരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർ...
ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യത. അതേ സമയം മരണം 294 ആയെന്ന് അന്താരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. പ്രദേശ വാസികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Key Words: Flight Crash , Death Toll Rise
COMMENTS