Body of Ranjitha arrived in Kerala
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.ശിവന്‍കുട്ടി ആദരാഞ്ജലി അര്‍പ്പിച്ചു.
തുടര്‍ന്ന് മൃതദേഹം രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളില്‍ വിലാപയാത്രയായി എത്തിച്ച ശേഷം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
ആയിരങ്ങളാണ് രഞ്ജിതയ്ക്ക് അന്ത്യഞ്ജലി അര്‍പ്പിക്കാനെത്തുന്നത്. ഇന്നു വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Keywords: Body of Ranjitha arrived in Kerala, Plane crash, Ahmedabad, Pathanamthitta
COMMENTS