Actress Shefali Jariwala passed away
മുംബൈ: ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം നടിയുടെ വീട്ടിലെത്തി വിശദമായി പരിശോധന നടത്തി.
`കാന്താ ലഗാ' എന്ന ആല്‍ബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷെഫാലി ജരിവാല. സല്‍മാന്‍ ഖാന്‍ ചിത്രമായ `മുജ്‌സേ ഷാദി കരോഗി' ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. വെബ് സീരീസുകളിലും ഡാന്‍സ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
Keywords: Shefali Jariwala, Passed away, Hospital, Police
COMMENTS