ഫ്‌ലോറിഡ : ആക്‌സിയം 4 ദൗത്യത്തിന്റെ നാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന. നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് ലെന ഇന...
ഫ്‌ലോറിഡ : ആക്‌സിയം 4 ദൗത്യത്തിന്റെ നാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന. നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍.
നാസയില്‍ ആക്‌സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു. ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാല് യാത്രികരിലൊരാള്‍ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയായിരുന്നു. ദൗത്യത്തില്‍ ശുഭാംശുവിന് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരം പോകേണ്ടിയിരുന്നത് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരായിരുന്നു.
പ്രശാന്ത് നടി ലെനയുടെ ഭര്‍ത്താവാണ് പ്രശാന്ത് ബാലകൃഷ്ണനും ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ആക്‌സിയം ദൗത്യത്തിനായി മാസങ്ങളായി ശുഭാംശുവും പ്രശാന്തും നാസയിലും സ്‌പേസ് എക്‌സിലും പരിശീലനത്തിലായിരുന്നു.
Key Words: Actress Lena, NASA Space Center, Instagram, Axiom Mission
COMMENTS