Anupama Parameswaran about Malayalam Cinema industry
കൊച്ചി: അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തന്നെ മലയാളത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വരന്‍.
സുരേഷ് ഗോപി നായകനാകുന്ന `ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേയാണ് നടി തന്റെ മലയാള സിനിമയിലെ അനുഭവം തുറന്നു പറഞ്ഞത്.
ഈ സിനിമയിലൂടെ മലയാളത്തില്‍ തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് അവഗണനയും ട്രോളുകളും ഏറ്റുവാങ്ങിയതിന് ശേഷമാണ് വലിയൊരു കഥാപാത്രം ചെയ്യാനാകുന്നതെന്നും അവര്‍ പറഞ്ഞു.
ഇനിയും തനിക്ക് പറയാനുള്ളത് ട്രോളിക്കോളൂ പക്ഷേ കൊല്ലരുതെന്നാണെന്നും അവര്‍ ആവര്‍ത്തിച്ചു.
Keywords: Anupama Parameswaran, Suresh Gopi, Come back, Malayalam Cinema
COMMENTS