Actor Vijay's birthday celebration
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ബാനര്‍ കെട്ടിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നുങ്കംപാക്കം പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ 53 കേസുകളാണ് എടുത്തിരിക്കുന്നത്.
നടന്റെ ജന്മദിനം പ്രമാണിച്ച് വില്ലിവാക്കത്തു സ്ഥാപിച്ച ബാനര്‍ കാറ്റില്‍ തകര്‍ന്നുവീണ് ഒരു വയോധികന് പരിക്ക് പറ്റിയിരുന്നു. ഇയാളെ കില്‍പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്ന് ദേശീയപാതകളിലും തിരക്കേറിയ സ്ഥലങ്ങളിലും ബാനറുകള്‍ സ്ഥാപിക്കരുതെന്നും കോടതിവിധി പാലിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.വി.കെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Keywords: Actor Vijay's birthday celebration, Banner, Collapse, Injury
COMMENTS