Actor Srikanth arrested in drug case
ചെന്നൈ: മയക്കുമരുന്നു കേസില്‍ തമിഴ് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെയാണ് നുങ്കമ്പാക്കം പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രസാദുമായി നടന് അടുപ്പമുണ്ടെന്നു മനസ്സിലാക്കിയതോടെയാണ് പൊലീസ് വിശദമായി ചോദ്യം ചെയ്തത്. തുടര്‍ന്നാണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. നടന്റെ രക്ത സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.
അതേസമയം നടന്‍ ലഹരി ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. നടന്‍ 40 ല്‍ ഏറെ തവണ ലഹരി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനായി നാലര ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. നടന്റെ വീട്ടില്‍ നിന്ന് 3 പായ്ക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
Keywords: Actor Srikanth, Drug case, Arrest, Chennai
COMMENTS