തൃശൂര്‍: തമിഴ്‌നാട്ടില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ (73) സംസ്‌കാരം ഇന്ന് നടക്കും. ഇന്നു...
തൃശൂര്‍: തമിഴ്‌നാട്ടില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ (73) സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 10.30 ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാരം നടക്കുന്നത്.
അതേസമയം അപകടത്തില്‍ സാരമായി പരിക്കേറ്റ നടന്‍ ഷൈനും മാതാവ് മരിയ കാര്‍മലും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു തോളിന് സാരമായി പരിക്കേറ്റ ഷൈനിനെ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിച്ച ശേഷം ഇന്നു തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഇയാള്‍ക്ക് ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്.
അതേസമയം ഷൈനിന്റെ മാതാവിനെ ഇതുവരെ പിതാവിന്റെ മരണ വിവരം അറിയിച്ചിട്ടില്ല. ഇന്നു രാവിലെ മരണ വിവരം അറിയിച്ച ശേഷം ആശുപത്രിയില്‍ നിന്ന് സംസ്‌കാരത്തിന് എത്തിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ചയ്ണ് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ ധര്‍മപുരിക്കു സമീപം അപകടത്തില്‍പ്പെട്ടത്. നടനെ കൂടാതെ പിതാവ് ചാക്കോ, മാതാവ് മരിയ, സഹോദരന്‍ ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പെട്ടെന്ന് ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നെന്നാണ് വിവരം.
Keywords: Shine Tom Chacko, Father, Funeral, Today
COMMENTS