Actor Krishna arrested in drug case
ചെന്നൈ: ലഹരി ഇടപാട് കേസില്‍ നടന്‍ കൃഷ്ണ അറസ്റ്റില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ നടന്‍ ശ്രീകാന്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൃഷ്ണയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ഇയാള്‍ ലഹരി പാര്‍ട്ടികളില്‍ സ്ഥിര സാന്നിധ്യമായിരുന്നെന്നും ലഹരി ഉപയോഗിക്കുന്നവരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നെന്നും കേസില്‍ നേരത്തെ അറസ്റ്റിലായ കെവിന്‍ എന്ന ആളില്‍ നിന്നും ലഹരി വാങ്ങി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങിലായിരുന്ന നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ ഫോണില്‍ നിന്നും ലഹരി വില്‍പനക്കാരെ ബന്ധപ്പെടുന്നതിനുള്ള കോഡ് വാക്കുകളും കെവിനുമായി നടത്തിയ പണമിടപാടുകളും പൊലീസ് കണ്ടെടുത്തു. ഇയാളെ ജൂലായ് പത്തുവരെ റിമാന്‍ഡ് ചെയ്തു. സംവിധായകന്‍ വിഷ്ണുവര്‍ധന്റെ സഹോദരന്‍ കൂടിയായ കൃഷ്ണ 20 ലേറെ സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Krishna, Drug case, Police, Arrest
COMMENTS