കാസര്‍കോട് : ഏണിയാടി സ്വദേശി ബഷീര്‍ (42) സൗദിയില്‍ വെടിയേറ്റ് മരിച്ചു. ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞ...
കാസര്‍കോട് : ഏണിയാടി സ്വദേശി ബഷീര്‍ (42) സൗദിയില്‍ വെടിയേറ്റ് മരിച്ചു. ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.
മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബീഷയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബഷീര്‍.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി സി ടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Key Words: Pravasi, Shot Dead
COMMENTS