മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാകോപ്പര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുഷ്പക് എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാര്‍ വീ...
മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാകോപ്പര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുഷ്പക് എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് യാത്ര ചെയ്തവരാണ് അപടകത്തില്‍പ്പെട്ടത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.
പരുക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ഇതില്‍ 12 പേരുടെ നില അതീവഗുരുതരമാണ്. ട്രെയിന്‍ ദിവാ സ്റ്റേഷനില്‍നിന്നും പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു അപകടം. മരിച്ചവര്‍ 30 മുതല്‍ 35 വരെ പ്രായപരിധിയിലുള്ളവരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേയിലെ ഉന്നത ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്തെത്തി.
Key Words: Train Passengers died, Falling From Moving Train
COMMENTS