ന്യൂഡല്‍ഹി: ഭീകരരുടെ ഒളിത്താവളം കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ യുവാവ് . ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ക്ക് ഭക്ഷണവും അഭയവും നല്‍ക...
ന്യൂഡല്‍ഹി: ഭീകരരുടെ ഒളിത്താവളം കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ യുവാവ് . ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍, കുല്‍ഗാമിലെ ടാങ്മാര്‍ഗിലെ വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാള്‍ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു. ഇയാള്‍, പാറക്കെട്ടിനു മുകളില്‍നിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനമുണ്ട്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തില്‍ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങള്‍ പറഞ്ഞു.
Key Words: Security Forces, Died
COMMENTS