കല്‍പ്പറ്റ : സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍. പ്രതിഷേധക്കാര്...
കല്‍പ്പറ്റ : സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍. പ്രതിഷേധക്കാര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. ഞങ്ങള്‍ക്കായി പിരിച്ചെടുത്ത കോടികളെവിടെ സര്‍ക്കാരേ... തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 9,000 രൂപ കൃത്യമായി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വാടക കൃത്യമായി നല്‍കിയില്ലെങ്കില്‍ തങ്ങളെ ഇപ്പോള്‍ താമസിക്കുന്നയിടങ്ങളില്‍നിന്ന് പുറത്താക്കിയേക്കുമെന്ന് പലരും പ്രതികരിച്ചു. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഏറെ ദുരിതത്തിലാണെന്നും ഇവര്‍ പറയുന്നു.
Key Words: Wayanad Landslide, Mundakai-Churalmala Disaster


COMMENTS