ചെന്നൈ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതോടെ ...
ചെന്നൈ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതോടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയായി നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഒരു സാഹചര്യത്തിലും ആരും കുളിക്കാനോ വസ്ത്രം കഴുകാനോ നദിയില്‍ ഇറങ്ങരുതെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
നാല് ദിവസം മുമ്പ് 114.45 അടിയായിരുന്ന ജലനിരപ്പ് ബുധനാഴ്ചയോടെ 121.60 അടിയായി ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച മാത്രം അണക്കെട്ടിലേക്ക് 7,735 ക്യുസെക് (സെക്കന്‍ഡില്‍ ഒരു ഘന അടി) വെള്ളം ഒഴുകിയെത്തിയെന്ന് തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിനായി റിസര്‍വോയറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത് 100 ക്യുസെക് ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച വരെ, തേനി ജില്ലയിലെ അണക്കെട്ടുകള്‍ അവയുടെ മൊത്തം സംഭരണശേഷിയുടെ 75 ശതമാനത്തോളം എത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും റവന്യൂ ഉദ്യോഗസ്ഥരോടും ഉയര്‍ന്ന ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
COMMENTS