Afan, an accused in the Venjaramoodu massacre case, attempted suicide in Poojappura Central Jail and is in a critical condition in the hospital.
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതിയായ അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതര നിലയിൽ ആശുപത്രിയിൽ.
ഉണക്കാൻ ഇട്ടിരുന്ന മുണ്ട് എടുത്ത് ജയിലിലെ കക്കൂസിൽ കെട്ടി തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്.
സഹ തടവുകാരൻ പുറത്തേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഫാൻ വെന്റിലേറ്റർ ചികിത്സയിലാണ്.
ഇളയ സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമ ബീവി, പിതൃ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻറെ ഭാര്യ ഫർസാന, പെൺ സുഹൃത്ത് എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.
രണ്ടുദിവസം മുമ്പായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അഫാൻ മാത്രമാണ് പ്രതി.
91 വയസ്സുള്ള മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു. ഈ കേസിലെ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 24ന് ആദ്യം പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് ഉമ്മ ഷമിയെ ഷാൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. മരിച്ചു എന്ന ധാരണയിൽ അവരെ വീട്ടിൽ അടച്ചതിനു ശേഷം ഉറ്റ ബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റികയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു.
തിരിച്ചെത്തി സ്വന്തം വീട്ടിൽ വച്ചാണ് അനുജനെയും കൂട്ടുകാരിയെയും വകവരുത്തിയത്.
മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചു കൊലപാതകങ്ങളാണ് അഫാൻ നടത്തിയത്.
COMMENTS