തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ പൊലീസ് പിടികൂടി. ബെയ്ലിന്...
തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ പൊലീസ് പിടികൂടി. ബെയ്ലിന്‍ ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍നിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് ജെ.വി.ശ്യാമിലി എന്ന തന്റെ ജൂനിയര്‍ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് മര്‍ദിച്ചത്. സംഭവം വലിയ വാര്‍ത്തയായതോടെ ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Key Words: Vanchiyoor Court, Lawyer Bailin Das, Arrest
COMMENTS