ഐപിഎല്‍ താരങ്ങളായ വൈഭവ് സൂര്യവംശിയെയും ആയുഷ് മാത്രെയെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി. 17 വയസുള്ള മാത്...
ഐപിഎല്‍ താരങ്ങളായ വൈഭവ് സൂര്യവംശിയെയും ആയുഷ് മാത്രെയെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി.
17 വയസുള്ള മാത്രെ ആയിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. 14 വയസുകാരന്‍ സൂര്യവംശി ഓപ്പണിങ് പങ്കാളിയാകും. മുംബൈയില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ അഭിജ്ഞാന്‍ കുണ്ഡുവിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കു വേണ്ടി അരങ്ങേറിക്കഴിഞ്ഞ ആയുഷ് മാത്രെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറായാണ് ഐപിഎല്ലില്‍ സാന്നിധ്യമറിയിച്ചത്. ബിഹാറില്‍നിന്നുള്ള സൂര്യവംശി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയിരുന്നു.കേരളത്തില്‍നിന്നുള്ള ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇമാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരായ രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളില്‍ 16 ഇരകളെ കണ്ടെത്തിയ ഇമാന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഒമ്പത് വിക്കറ്റുമായി രണ്ടാമതെത്തിയ പഞ്ചാബ് ഓഫ് സ്പിന്നര്‍ അന്‍മോല്‍ജിത് സിങ്ങും ടീമില്‍ തുടരുന്നു.
Key Words: Vaibhav Suryavanshi, Ayush Mathra, India U-19 Squad
COMMENTS