വാഷിംഗ്ടണ്‍: സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ വേണ്ടെന്ന ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇത് നിലവിലുള്ള ആ...
വാഷിംഗ്ടണ്‍: സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ വേണ്ടെന്ന ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇത് നിലവിലുള്ള ആയിരത്തിലധികം ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും പുതിയ റിക്രൂട്ട്മെന്റുകള്‍ തടയാനും സായുധ സേനയെ അനുവദിക്കും.
ട്രംപിന്റെ നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഒരു കീഴ്ക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. അത് സ്റ്റേചെയ്താണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ട്രംപ് ജനുവരി അധികാരത്തിലേറിയതിനു പിന്നാലെ ഉത്തരവിട്ടിരുന്നു. അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാന്‍സ് വ്യക്തികളാണ് അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്നത്.
Key Words: US Supreme Court, Donald Trump, Transgender Soldier

							    
							    
							    
							    
COMMENTS