കൊച്ചി : മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്...
കൊച്ചി : മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാല്‍ ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ടൊവിനോടെക്കുറിച്ച് ഞാൻ മോശമായി പറയില്ല. വിപിൻ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണ്.
ഒന്നിലേറെ നടിമാർ വിപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാനേജർക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കുമെന്നും ഉണ്ണി വ്യക്തമാക്കി.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതിനെ തുടർന്ന് തന്നെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിൻ ആരോപിക്കുന്നത്.
Key Words: Unni Mukundan, Vipin Kumar.
COMMENTS