വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് വന്‍ നികുതി ഏര്‍പ്പെടുത്തി ട്രംപ്. 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ തിര...
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് വന്‍ നികുതി ഏര്‍പ്പെടുത്തി ട്രംപ്. 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി. പുതിയ നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇനി മുതല്‍ നാട്ടിലേക്ക് പണം അടക്കണമെങ്കില്‍ ഇന്ത്യക്കാരുള്‍പ്പെടയുള്ളവര്‍ 5 % നികുതി അടക്കണമെന്നാണ് തീരുമാനം. നിലവില്‍ 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.
ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം നികുതി വന്നാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും.
ഈ മാസം തന്നെ ബില്‍ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ ഈ നികുതി ഈടാക്കും.
യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദേശം ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതായത്, ചെറിയ തുക അയച്ചാല്‍പ്പോലും 5% നികുതി നല്‍കേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകള്‍.
Key Words: Donald Trump,Tax, America,
COMMENTS